Darul Huda Islamic University (India) Grandiose Opening For Sibaq Herald
ദാറുൽ ഹുദാ സ്റ്റുഡൻ്റ്സ് യൂണിയൻ ഡി.എസ്.യു സംഘടിപ്പിക്കുന്ന സിബാഖ് ഹെറാള്‍ഡിന് തുടക്കം കുറിച്ചു. ദാറുൽ ഹുദാ ദേശീയ കലോത്സവം സിബാഖ് ’22 ൻ്റെ പ്രചരണാർഥമാണ് ഡി.എസ്.യു യാത്ര സംഘടിപ്പിച്ചത്. രണ്ട് സംഘങ്ങളായി നോർത്ത് സൗത്ത് എന്നിങ്ങനെ സോണുകളാക്കി തിരിച്ചാണ് ദാറുൽ ഹുദാ സഹ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്നത്. കാസർഗോഡ് മാടന്നൂർ കാമ്പസിൽ നിന്നുമാരംഭിച്ച നോർത്ത് സോൺ യാത്ര സമസ്ത കേരള ജംഇയ്യതുൽ ഉലമാ മുശാവറ അംഗം ത്വാഖ അഹ്മദ് മൗലവി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം കളമശ്ശേരി കാമ്പസിൽ നിന്നുമാരഭിച്ച സൗത്ത് സോൺ യാത്ര എറണാകുളം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി അബൂബക്കർ ദാരിമി ഫ്ലാഗ് ഓഫ് ചെയ്തു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഹെറാള്‍ഡ് മുപ്പത്തിയൊന്നാം തിയ്യതി രാത്രി ചേലേമ്പ്ര കാമ്പസില്‍ സമാപിക്കും.